SEARCH


Ali Theyyam - ആലി തെയ്യം

Ali Theyyam - ആലി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Ali Theyyam - ആലി തെയ്യം

മുഖത്ത് കരിതേച്ച്, തലയില്‍ സ്വർണ്ണ നിറമുള്ള നീളന്‍ തൊപ്പിയും കഴുത്തില്‍ പൂമാലകളും ചുവന്ന സില്ക്ക് മുണ്ടും ധരിച്ചു കയ്യില്‍ ചൂരല്‍ വടിയുമായിട്ടാണ് ആലി തെയ്യത്തിൻ്റെ പുറപ്പാട്. കുമ്പളയിലെ ആരിക്കാടി പാടാർകുളങ്ങര ഭഗവതി സ്ഥാനത്ത് മീന മാസത്തില്‍ നടക്കുന്ന കളിയാട്ടത്തിൽ ആലി തെയ്യം കെട്ടിയാടുന്നു. കാവിൻ്റെ ഇടതു ഭാഗത്ത് പ്രത്യേക സ്ഥാനത്തിരുന്നാണ് ആലി തെയ്യം അനുഗ്രഹിക്കുന്നതു. തുളുനാട്ടിലെ ചില തീയ്യ തറവാട്ടുകളിലും ഈ തെയ്യം കെട്ടിയാടാറുണ്ട്.

കുമ്പള ദേശക്കാര്‍ ആലി തെയ്യത്തെ ആലിഭൂതം എന്നും കെട്ടിയാടുന്ന കാവിനെ ആലിഭൂതസ്ഥാനം വിളിക്കാറുണ്ട്. ആലി ചാമുണ്ഡി തെയ്യം എന്നും അറിയപ്പെടുന്നു.

ഉഗ്ര ദുർമാന്ത്രികനായിരുന്ന ആലി കുമ്പള നാട്ടിനെയും കുമ്പള അരീക്കാടിയിലെ തീയ്യ തറവാട്ടുകാരെയും ഏറെ വിഷമിപ്പിച്ചയാളായിരുന്നു. തീയ്യ തറവാട്ടിലെ സുന്ദരിയായ കന്യകയെ ആലി വലയില്‍ വീഴ്ത്താന്‍ ശ്രമിച്ചതിനെ തുടർന്ന് തറവാട്ട് കാരണവര്‍ കുലപരദേവതയായ പാടാര്‍കുളങ്ങര ഭഗവതിയെ പ്രാർത്ഥിക്കുകയും ചെയ്തു. തൽഫലമായി പാറക്കുളത്തില്‍ കുളിക്കാൻ ഇറങ്ങിയ ആലിയെ അവിടെ വെച്ച് വക വരുത്തുവാൻ സാധിച്ചു എന്നും ഐതീഹ്യം.

ആരിക്കാടിയിലെ ഛത്രംപള്ളത്തു വെച്ച് നടന്ന ഈ സംഭവത്തിനു ശേഷം നാട്ടില്‍ ദുർനിമിത്തങ്ങള്‍ ഏറി വരികയും തുടർന്ന് നടത്തിയ പ്രശ്നവിധി പ്രകാരം ദൈവക്കരുവായ ആലിക്ക് കെട്ടിക്കോലം കൽപ്പിക്കുകയും ചെയ്തു.

കാസർഗോഡ് ജില്ലയില്‍ കുമ്പള ആരിക്കാടി കാവിലാണ് ഈ തെയ്യം പ്രധാനമായും കെട്ടിയാടുന്നത്. മാവിലാൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടുന്നത്. വേറെരു ഐതീഹ്യം - കുമ്പള നടുവിലാന്‍ നായര്‍ തറവാടുമായി ബന്ധപ്പെട്ട കഥ ഇങ്ങനെയാണ് സന്തതികളില്ലാതെ കഴിഞ്ഞിരുന്ന തറവാട്ടിലെ നായര്‍ പ്രമാണിക്ക് ഏറെ നാളത്തെ പ്രാര്‍ഥനയുടെ ഫലമായി ഒരു പെണ്‍കുട്ടി പിറന്നു നങ്ങക്കുട്ടി. വിവാഹനിശ്ചയമടുത്ത ഒരുനാള്‍ അവള്‍ തറവാട്ടുകുളത്തില്‍ കുളിക്കാനിറങ്ങി. ഈ സമയത്ത് അതുവഴി വന്ന ആലിമാപ്പിള കുളത്തിലിറങ്ങി അവളെ ഉപദ്രവിച്ചു. മാനം നഷ്ടപ്പെട്ട നങ്ങ കുളക്കരയില്‍ തിരിവെക്കുന്ന കുത്തുവിളക്ക് എടുത്ത് ആലിയുടെ നെഞ്ചില്‍ ആഞ്ഞുകുത്തി. അതേ കുത്തുവിളക്ക് നങ്ങയും സ്വന്തം ശരീരത്തിലേക്കു കുത്തിയിറ്കകി ആത്മാഹുതി ചെയ്തു.

തറവാട്ടിലുണ്ടായ ദുശ്ശകുനങ്ങളെതുടര്‍ന്ന് ആലിയെ ദുര്‍ദേവതയായ ആലിച്ചാമുണ്ഡിയായും നങ്ങക്കുട്ടിയെ മന്ത്രമൂര്‍ത്തി ഭഗവതിയായും തെയ്യക്കോലങ്ങളായി കെട്ടിയാടിച്ചു.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com
Tags : #mappila_theyyam





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848